ബ്ലോഗ് എഴുതാൻ ഇഷ്ടമുള്ള ഒരാൾ ആണ് ഞാൻ. എഴുതാനുള്ള വിഷയങ്ങളും വാക്കുകളും ഇടക്കൊക്കെ മനസ്സിൽ വരാറുണ്ട്. പക്ഷെ, അതൊന്നിരുന്നു എഴുതാൻ പലപ്പോഴും പറ്റാറില്ല, കാരണം, അത് തന്നെ, സമയക്കുറവു (I know, it’s a made up excuse). പക്ഷെ ഇതിപ്പോൾ എനിക്ക് എഴുതണം. എഴുതിയേ പറ്റൂ.
എവിടെ നോക്കിയാലും ഇപ്പോൾ ഒരു ചുംബനമയം ആണ്. മലയാളി പരസ്യമായി ചുംബിക്കണോ വേണ്ടേ എന്നുള്ളതാണ് ഇപ്പോൾ world hunger കഴിഞ്ഞാൽ അടുത്ത പ്രശ്നം ! അതിനെ ചൊല്ലി അടിച്ചു തകർക്കാൻ ഒരു കൂട്ടർ, അഭിപ്രായം പറയാൻ (തടി കേടില്ലാത്ത പണി) ഭൂരിഭാഗം കൂട്ടർ, വാദിക്കാൻ, ചുംബിച്ചു കാണിക്കാൻ, അത് FB ഇൽ പോസ്റ്റ് ചെയ്യാൻ അങ്ങനെ അങ്ങനെ ചുംബനോല്സവം തകൃതി ആയി നടക്കുന്നു.
ഇതിനെ പറ്റി പല സെലെബ്രിടീസ് ഉം അവരവരുടെ അഭിപ്രായവും ആയി മുന്നോട്ടു വരാൻ തുടങ്ങിയിരിക്കുന്നു. ഇതൊക്കെ വായിക്കുന്നവര്ക്ക് ആദ്യം അറിയേണ്ടത് എഴുതിയവൻ പ്രൊ-ചുംബനം ആണോ ആന്റി-ചുംബനം ആണോ എന്നതാണ്. ഇനി ഈ ഞാനിലേക്ക് തിരിച്ചു വരാം. ഞാൻ ഒരു “വല്യ പുള്ളി” അല്ല. അത് കൊണ്ട് എന്ടെ സുഹൃത്തുക്കളുമായി എന്ടെ കാഴ്ചപ്പാട് ഷെയർ ചെയ്യുക എന്നത് മാത്രം ആണ് ഈ ബ്ലോഗ് ന്റെ ഉദ്ദേശ്യം. അല്ലാതെ മേല്പറഞ്ഞ ലോകപ്രശ്നതിനു ഒരു പരിഹാരം കണ്ടെത്തുകയോ നാടിനെ ഉധരിക്കലൊ അല്ല. ഞാൻ strictly ആന്റി ഓ പ്രൊ ഓ അല്ല. അത് കൊണ്ട് ആ കൂട്ടര്ക്കു മറ്റെന്തെങ്കിലും പ്രവൃത്തിയിൽ മുഴുകാം.
ചുംബിക്കാൻ എനിക്ക് ഇഷ്ടമാണ്. In fact, that is the thing I do most of the time these days. അത് സ്വീകരിക്കുന്ന ആൾ നു 5 മാസമേ പ്രായം ഉള്ളൂ … പല തലങ്ങൾ ഉം പല ഭാവങ്ങൾ ഉം ഉള്ള ഒരു സുന്ദര അനുഭൂതി ആണ് ചുംബനം. അത് കൊടുക്കാനും സ്വീകരിക്കാനും കഴിയുക എന്ന് പറയുന്നത് തന്നെ ഒരു ഈശ്വരാധീനം… see, I got carried away by the very thought ! coming back… ഞാൻ വായിച്ച ചുംബന ലേഖനങ്ങളിൽ പൊതുവായി ശ്രദ്ധിച്ച ചില കാര്യങ്ങൾ:
- മലയാളിയെ ഒന്നടങ്കം തരം താഴ്ത്തുക .. as if ‘Malayali’ is the name of a horrible person ! “ഇതാണ് മലയാളിയുടെ പ്രശ്നം” എന്ന് പറയുന്ന വ്യക്തിയോട് തന്നെ എനിക്ക് സഹതാപം ആണ്. മലയാളിക്ക് മാത്രമായി ഒരു പ്രശ്നവും ഇല്ല. ഒന്ന് മാറ്റി പറഞ്ഞാൽ, മറ്റേതൊരു ജനതക്കും രാഷ്ട്രത്തിനും കുഗ്രാമത്തിനും ഒക്കെ ഉള്ള പ്രശ്നങ്ങളും വികാരങ്ങളും ഒക്കെ തന്നെ ആണ് മലയാളിക്കും ഉള്ളത്. അതിന്റെ rate of expression ഓരോ ജനതക്കും കൂടിയും കുറഞ്ഞും ഒക്കെ ഇരിക്കും.
- സംസ്കാരം – ഇതാണ് നമ്മുടെ സംസ്കാരം , ഇതാവനമെടാ നമ്മുടെ സംസ്കാരം എന്നൊക്കെ വച്ച് കീറുന്ന വ്യക്തിയോടും എനിക്ക് മേല്പറഞ്ഞ വികാരം തന്നെ. എന്താണ് “സംസ്കാരം” ? I actually looked it up !! Samskaras are the imprints left on the subconscious mind by experience in this or previous lives, which then color all of life, one's nature, responses, states of mind, etc.
ഓക്കേ. അത് കുറച്ചു complicated ആയതു കൊണ്ട് ഞാൻ തന്നെ define ചെയ്യാം. സംസ്കാരം is somewhat synonymous to culture, heritage etc. മിക്കവാറും വ്യക്തികൾ ചിന്തിക്കുന്നത് പോലെ “സംസ്കാരം” എന്നത് ഒരു പോസിറ്റീവ് കാര്യം അല്ല. അത് ഒരു നെഗറ്റീവ് കാര്യവും അല്ല. It is a factual matter which can be good or bad according to how or where you look at. So, പരസ്യമായി ചുംബിക്കുന്നത് മലയാളിയുടെ സംസ്കാരം അല്ല എന്ന് പറയുന്നതിനെ ഒരു വാദ കണ്ണോടു കൂടി കാണേണ്ട ഒരു കാര്യവും ഇല്ല. It’s a factual sentence.
അങ്ങനെ അങ്ങനെ പോകുന്നു അഭിപ്രായങ്ങളും ചുംബന ലേഖനങ്ങളും. ഇനിയും അത് പോലെ ഉള്ള ഒരു അഗാധ വിശകലനത്തിന് എനിക്ക് സമയവും ഇല്ല താല്പര്യവും ഇല്ല. പോളി ടെക്നിക് ഇൽ പഠിച്ച ഒരു മലയാളി എന്ന നിലക്ക് ഞാൻ ഇതിനെ ഒരു logical angle ഇൽ അവലോകനം ചെയ്യാൻ ആഗ്രഹിക്കുന്നു. താഴെ പറയുന്ന 4 scenarios നമുക്ക് പരിഗണിക്കാം.
Scenario 1 – സ്ഥലം : സൗദി അറേബ്യ
സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ അനുവാദം ഇല്ല. സ്ത്രീകൾ അവരുടെ ശരീരം ഒരിഞ്ചു പോലും വിടാതെ മുഴുവനും മറക്കണം. ഒരു മേജർ മെഡിക്കൽ ട്രീട്മെന്റ്റ് ചെയ്യേണ്ടി വന്നാൽ അതിനു male guardian ൻറെ അനുവാദം വേണം. സ്ത്രീകൾ അവരുടെ ഭർത്താവിൻറെ (or male guardian) കൂടെ മാത്രമേ യാത്ര ചെയ്യാനോ പുറത്തു ഇറങ്ങാനോ പാടുള്ളൂ. Not with any guy friends or guy relatives other than the guardian (scary isn’t it ? ). പരസ്യ ചുംബനം ? Out of question !
Scenario 2 – സ്ഥലം : നമ്മുടെ കേരളം
സമ്പൂർണ സാക്ഷരത ഉള്ള നാട്. സ്ത്രീകൾക്ക് യഥേഷ്ടം വാഹനം ഓടിക്കാം. കുറച്ചു മോടെസ്ടി ഇൽ വസ്ത്രം ധരിക്കണം. സാരി / ചുരിദാർ ആണ് പൊതുവായി അന്ഗീകരിക്കുന്ന വേഷം. പക്ഷെ മറ്റു വെസ്റ്റേൺ വസ്ത്രങ്ങളും മോടെസ്റ്റ് ആണെങ്കിൽ ഒരു പ്രശ്നവും ഇല്ലാതെ ധരിക്കാം. ഒരു സ്ത്രീക്ക് അവളുടെ ആൺ സുഹൃത്തുക്കളുടെ കൂടെയും colleagues ൻറെ കൂടെയും ഒക്കെ യഥേഷ്ടം യാത്ര ചെയ്യാം. ചുരുക്കി പറഞ്ഞാൽ വേഷത്തിലും ഭാവത്തിലും ഒക്കെ മോടെസ്ടി പ്രതീക്ഷിക്കുന്ന ഒരു സമൂഹം. വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കാൻ അനുവാദം ഇല്ല. സന്ധ്യ കഴിഞ്ഞാൽ സ്ത്രീകള്ക്ക് സുരക്ഷിതത്വം കുറവാണു. പരസ്യമായി ച്ചുംബിക്കാമോ ? ഇപ്പോൾ ഇല്ല, പക്ഷെ അതിനുള്ള യുദ്ധം നടന്നു കൊണ്ടിരിക്കുന്നു.
Scenario 3 – സ്ഥലം : ലണ്ടൻ
സ്ത്രീക്കും പുരുഷനും ഒരു പ്രശ്നവും ഇല്ലാതെ തെരുവുകളിൽ ചുംബിക്കാം. ഏതു രീതിയിലും സ്വതന്ത്രമായി വേഷം ധരിക്കാം. വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കാം. ആണിന് ആണിനേയും പെണ്ണിന് പെണ്ണിനേയും പ്രേമിക്കാം, വിവാഹം കഴിക്കാം.
Scenario 4 – സ്ഥലം : ലാസ് വെഗാസ്
ചുംബനം ഒരു തുടക്കം മാത്രം. അന്തി ഉറങ്ങാൻ ആവശ്യമുള്ള സ്ത്രീയെയും പുരുഷനെയും നല്ല അന്തസ്സായി ബിസിനസ് കാർഡ് വഴി വിളിക്കാം, ‘അപ്പൊഇന്റ്മെന്റ്’ എടുക്കാം. Prostitution (both men and women) is legal in many places nearby. വസ്ത്രം ധരിക്കാം ധരിക്കാതിരിക്കാം. തമാശക്ക് വിവാഹം ചെയ്യാം. ഈ നഗരത്തിന്റെ ഓമന പേര് ‘പാപത്തിന്റെ സ്വന്തം നാട്’. What happens in Vegas, stays in Vegas.
ഈ പറഞ്ഞ 4 scenarios ഇലും ഉള്ള സംസ്കാരത്തിനു അജഗജാന്തരം ഉണ്ടെന്നു ഞാൻ പറയാതെ തന്നെ നിങ്ങള്ക്ക് മനസ്സിലായി കാണുമല്ലോ. ഓരോ സ്ഥലത്തും ഇതാണ് ശരി എന്ന ചിന്ത യിൽ തന്നെ ആണ് അവർ ആ സംസ്കാരം സ്ഥാപിക്കുന്നതും അത് follow ചെയ്തു ജീവിക്കുന്നതും. അത് കൊണ്ട്, my point – സംസ്കാരം എന്നത് ഒരു ആപേക്ഷിക പദം ആണ്. എന്റെ നിഗണ്ടുവിൽ ആ വാക്കിന്റെ അർഥം മിതത്വം (Modesty) എന്നാണ്. മേൽ പറഞ്ഞ 4 സംസ്കാരങ്ങളിൽ മോടെസ്റ്റ് ആയിട്ടുള്ള ഒരു സംസ്കാരത്തിൽ വളർത്തപ്പെട്ട ഒരു വ്യക്തി എന്ന നിലക്ക് എനിക്ക് മലയാളി എന്ന രീതിയിൽ അഭിമാനം ഉണ്ട് (അതെ, ഏതൊരു സമൂഹത്തിലും ഒഴിച്ച് കൂടാനാവാത്ത കാപാലികന്മാർ ഇവിടെയും ഉണ്ടെന്ന വസ്തുത അംഗീകരിച്ചു കൊണ്ട് തന്നെ). അതിലുപരി ആ സംസ്കാരത്തിന്റെ നന്മ നുകരാൻ കിട്ടുന്ന ഓരോ അവസരത്തിനും നന്നിയും ഉണ്ട്. ആ നന്മ, മറ്റേതോ സംസ്കാരങ്ങളിൽ നിന്നുള്ള ശീലങ്ങൾ എനിക്കും വേണം എന്ന് പറഞ്ഞു നശിപ്പിക്കരുത് എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ഹിന്ധുത്വതിലും ക്രിസ്തു മതത്തിലും ഇസ്ലാമിലും അടിവരയിട്ടു പറയുന്ന ഒരു പൊതു കാര്യം ഉണ്ട് – ‘നിങ്ങൾ മിതത്വത്തിൽ ജീവിപ്പിൻ’. ആ രീതിയിൽ നോക്കുമ്പോൾ ദൈവ വിശ്വാസികൾക്കും ശരണം മിതത്വം തന്നെ ! രഹസ്യമായിരിക്കേണ്ടത് രഹസ്യമായിരിക്കുകയും പരസ്യമാവേണ്ടത് പരസ്യമാക്കുകയും ചെയ്യുന്നിടത്താണ് മാന്യത. അതാണ് മിതത്വം. എല്ലാ സംസ്കാരങ്ങളിലും അതിന്റെതായ നന്മയും തിന്മയും ഉണ്ട്. നമുക്ക് നന്മകളിൽ concentrate ചെയ്യാം. മലയാളി ഇന്നെത്തി നിക്കുന്ന ഉയരങ്ങളിലേക്ക് നോക്കാം. Technology കേരളത്തിൽ എന്ത് മാത്രം പുരോഗമിച്ചു എന്നതിൽ അഭിമാനിക്കാം. Infra structure ഉം economy യും job opportunities ഉം എന്ത് മാത്രം വര്ദ്ധിച്ചു എന്നതിൽ സന്തോഷിക്കാം.
ചുംബനങ്ങൾ അതിന്റെ എല്ലാ ഊഷ്മളതയോടും കൂടി പങ്കു വെക്കെണ്ടവർ പങ്കു വെക്കട്ടെ, അതിന്റെ പവിത്രതയോട് കൂടി…
PS: It’s upto each one of us to ponder where to draw the line.
No comments:
Post a Comment